ആലുവ: ജി.സി.ഡി.എയുടെ ബജറ്റിൽ ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നിർദേശങ്ങളും ഉൾപ്പെടുത്തുമെന്ന് ചെയർമാൻ കെ. ചന്ദ്രൻപിള്ള. ആലുവയിൽ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ ജി.സി.ഡി.എ ബജറ്റ് മുന്നൊരുക്ക ആലോചന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികൾ ഉന്നയിച്ച നിർദേശങ്ങൾകൂടി ഉൾപ്പെടുത്തിയായിരിക്കും ബജറ്റ് തയാറാക്കുക. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻമാരായ എം.ഒ. ജോൺ (ആലുവ), ടി.എം. സക്കീർ ഹുസൈൻ (പെരുമ്പാവൂർ), എ.ഡി. സുജിൽ (ഏലൂർ), പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഗ്രേസി ദയാനന്ദൻ (കാഞ്ഞൂർ), കെ.സി. മാർട്ടിൻ (ശ്രീമൂലനഗരം), അഭിലാഷ് അശോകൻ (വൈസ് പ്രസിഡന്‍റ് - കീഴ്മാട്), ജി.സി.ഡി.എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വി.എം. ശശി, സെക്രട്ടറി കെ.വി. അബ്ദുൽ മാലിക്, ഉദ്യോഗസ്ഥരായ ജെബി ജോൺ, എം.എം. ഷീബ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ക്യാപ്ഷൻ er yas3 gcda ആലുവയിൽ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ ജി.സി.ഡി.എ ബജറ്റ് മുന്നൊരുക്ക ആലോചന യോഗത്തിൽ ചെയർമാൻ കെ. ചന്ദ്രൻപിള്ള സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.