ജപ്തി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കാക്കനാട്: വീട് ജപ്തി ചെയ്യാനെത്തിയ അഡ്വക്കറ്റ് കമീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെമ്പുമുക്കിനുസമീപം റോസ്​വില്ലയിൽ കെവിനെയാണ്​ (37) തൃക്കാക്കര പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. സംഭവത്തിൽ അഡ്വക്കറ്റ് കമീഷന്‍റെ കൈക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. വീടിന്‍റെ ഹാളിൽവെച്ച് കെവിൻ വാക്കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. 2016ൽ​ എസ്.ബി.ഐയുടെ എസ്.എം.ഇ ശാഖയിൽനിന്ന് ബിസിനസ് ആവശ്യത്തിന്​ ഇവർ വൻതുകയുടെ വായ്​പ എടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ എറണാകുളം സി.ജെ.എം കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് ജപ്തി ചെയ്യാൻ തീരുമാനിച്ചത്. കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം, ഡെപ്യൂട്ടി കമീഷണർ വി.യു. കുര്യാക്കോസിന്‍റെ നേതൃത്വത്തിൽ തൃക്കാക്കര പൊലീസും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.