കൊച്ചി: നദികളിൽ അടിഞ്ഞുകൂടിയ ചളിയും മണലും നീക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. പുഴകളിലും കൈവഴികളിലും അടിഞ്ഞുകൂടിയ ചളിയും മണലും ചെറിയ മഴയിൽപോലും പ്രളയത്തിന് കാരണമായേക്കാമെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജാണ് ഹരജി നൽകിയത്. ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെയും മണിമലയാറിന്റെയും ഇവയുടെ കൈവഴികളായ പുഴകളിലെയും മണൽ നീക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. പല സ്ഥലങ്ങളിലും പുഴയിൽ കല്ലും മണലും അടിഞ്ഞുകിടക്കുകയാണ്. അതിനാൽ വരാൻപോകുന്ന മഴക്കാലത്ത് ചെറിയ വെള്ളപ്പൊക്കംപോലും വൻ ദുരന്തങ്ങൾക്കിടയാകുമെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.