പറവൂർ: പറവൂർ കോടതിയുടെ 210ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'ബ്രേക്ക് ദ ബയസ്' സന്ദേശമുയർത്തി ചിത്രമതിൽ ഒരുക്കി. മുൻസിഫ് എം.എൻ. സജിത ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രവിദ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. അഭിഭാഷകരായ കെ.ജി. പ്രീതി, പ്രമുജ ഡി. നായർ, രാഖി ശിവൻ എന്നിവർ സംസാരിച്ചു. വനിത ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനയിൽ ചിത്രകാരി നിജീന നീലാംബരം ആദ്യരചന നടത്തി. വനിത അഭിഭാഷകരും വിദ്യാർഥികളും ചിത്രകാരികളും പങ്കാളികളായി. കോടതി വളപ്പിൽ ഒരുക്കിയ 50 മീ. നീളമുള്ള കാൻവാസിൽ സ്ത്രീപക്ഷ ചിത്രങ്ങളാണ് വരച്ചത്. രാത്രി 10ന് കെ.എം.കെ കവലയിൽനിന്നാരംഭിച്ച രാത്രി നടത്തത്തിൽ സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു. നഗരസഭാധ്യക്ഷ വി.എ. പ്രഭാവതി ഫ്ലാഗ്ഓഫ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 4.30ന് നടക്കുന്ന യങ് വുമൺ അസംബ്ലി ഹൈകോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.