നെടുമ്പാശ്ശേരി: കെ-റെയിലിനെതിരെ പ്രത്യക്ഷസമരത്തിന് ബി.ജെ.പിയും രംഗത്തിറങ്ങുന്നു. കെ-റെയിൽവിരുദ്ധ സമരപ്രഖ്യാപന കൺവെൻഷൻ ഒമ്പതിന് എറണാകുളം ടൗൺഹാളിൽ നടക്കും. ഇ. ശ്രീധരൻ ഉദ്ഘാടനം നിർവഹിക്കും. കൺവെൻഷനിൽ പാർട്ടിക്കാരല്ലാത്തവരെയും പരമാവധി പങ്കെടുപ്പിക്കാനാണ് ശ്രമം. ഇതിന് കെ-റെയിലിനെത്തുടർന്ന് കുടിയൊഴിയേണ്ടിവരുന്നവരുടെ വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തും. ഇത്തരത്തിൽ പരമാവധി പേരെ കൺവെൻഷനിൽ എത്തിക്കാൻ മണ്ഡലം കമ്മിറ്റികൾക്ക് നേതൃത്വം നിർദേശം നൽകി. കോൺഗ്രസ്, വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള കക്ഷികൾ സമരത്തിന്റെ മുൻനിരയിൽ നിൽക്കേ, ഇക്കാര്യത്തിൽ നിസ്സംഗത പുലർത്തുന്നതായി പാർട്ടിക്കകത്തുതന്നെ വിമർശനം ശക്തമായപ്പോഴാണ് കെ-റെയിൽ വിരുദ്ധ സമരപ്രഖ്യാപന കൺവെൻഷന് തീരുമാനമെടുത്തത്. കുടിയൊഴിയേണ്ടിവരുന്നവർ രാഷ്ട്രീയം നോക്കാതെ യു.ഡി.എഫിന്‍റെ സമരത്തിലും മറ്റും പങ്കെടുക്കുന്നതും പ്രത്യക്ഷ സമരത്തിനിറങ്ങാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.