സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

പറവൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിർമിച്ച സ്കൂൾ കെട്ടിടം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ക്ലാസ് റൂമും ഒരു ഓഫിസ് റൂമും ശുചിമുറിയും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, സ്ഥിരം സമിതി അധ്യക്ഷരായ സജി നമ്പിയത്ത്, ശ്യാമള ഗോവിന്ദൻ, ബീന ശശിധരൻ, അനു വട്ടത്തറ, ജഹാംഗീർ തോപ്പിൽ, ഇ.ജി. ശശി, ടി.എം. അബ്ദുൽ സലാം, പ്രിൻസിപ്പൽ സൂസിരാജ്, ഹെഡ്മിസ്ട്രസ് ലൗലി, പി.ടി.എ പ്രസിഡൻറ് കെ.എ. സാദത്ത് എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാറി‍ൻെറ വിദ്യാകിരണം പദ്ധതിയിൽപെടുത്തി അനുവദിച്ച 105 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. പടം EA PVR school 5 പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിർമിച്ച സ്കൂൾ കെട്ടിടം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.