പറവൂർ: കോവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളുടെ കുടുംബത്തിന് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് കുടുംബശ്രീ വഴി സർക്കാർ നടപ്പാക്കുന്ന പേൾ ലോണിന്റെ വിതരണം ചേന്ദമംഗലം പഞ്ചായത്തില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അധ്യക്ഷ ഷാലി ആന്‍റണി അധ്യക്ഷത വഹിച്ചു. കുടുംബശ്രീയിൽ അംഗങ്ങളായ കുടുംബങ്ങൾക്ക് പ്രവാസി ഭദ്രത പരിപാടിയുടെ ഭാഗമായുള്ള പലിശരഹിത വായ്പയുടെ ആദ്യ ഗഡു ജില്ല പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബെന്നി ജോസഫ്, സി.ഡി.എസ് ഉപാധ്യക്ഷ റുഖിയ സിദ്ദീഖ്, മെംബർ സെക്രട്ടറി വി.എ. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.