എം.എൽ.എയും കൗൺസിലറും രാജിവെക്കുംവരെ പ്രക്ഷോഭം -ഷിബു തെക്കുംപുറം

കോതമംഗലം: ബന്ധുവായ യുവതിയെ പീഡിപ്പിച്ച കൗൺസിലറും പ്രതിയെ സംരക്ഷിക്കുന്ന എം.എൽ.എ ആന്‍റണി ജോണും രാജിവെക്കും വരെ പ്രക്ഷോഭം തുടരുമെന്ന് കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ഷിബു തെക്കുംപുറം. രാജി ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജേഷ് പോൾ അധ്യക്ഷത വഹിച്ചു. ജോസ് സേവ്യർ, ജിൻസ് മത്തായി കച്ചിറയിൽ, മാത്യൂസ് യൗസേഫ്, എ.ടി. പൗലോസ്, ജോമി തെക്കേക്കര, റോയി സ്കറിയ, സി.കെ. സത്യൻ, എൽദോസ് വർഗീസ് എന്നിവർ സംസാരിച്ചു. EM KMGM 8 Youth Fornt യുവതിയെ പീഡിപ്പിച്ച കൗൺസിലർ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.