അപകടങ്ങൾ തുടർക്കഥ: പരിശോധന ഇല്ല

മൂവാറ്റുപുഴ: അപകട പാതയായി എം.സി റോഡ്. പെരുമ്പാവൂർ മുതൽ മൂവാറ്റുപുഴ - കൂത്താട്ടുകുളം വരെയുള്ള - എം.സി റോഡിൽ അപകടങ്ങൾ തുടർക്കഥയായി. തൃക്കളത്തൂർ മുതൽ കൂത്താട്ടുകുളം വരെയുള്ള ഭാഗത്ത് നിരവധി അപകട മരണങ്ങളാണ് ഉണ്ടാകുന്നത്. അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങൾ പെരുകാൻ കാരണം. അമിതവേഗവും, അശ്രദ്ധമായും മദ്യപിച്ചും ഉള്ള ഡ്രൈവിങ്ങും, തടിലോറികളുടെ പരക്കം പാച്ചിലും, റോഡ് കൈയേറ്റവും ഒക്കെയാണ്​ തുടർച്ചയായ അപകടങ്ങൾക്ക്​ കാരണം. ഗതാഗത നിയമങ്ങൾ ലംഘിക്കപ്പെടുന്നത് പതിവായിരിക്കുകയാണ്. എന്നിട്ടും പരിശോധനകൾ കൃത്യമായി നടക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.