മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ് (ബി) പാര്‍ട്ടി ഭാരവാഹി തെരഞ്ഞെടുപ്പ് തടഞ്ഞ് മൂവാറ്റുപുഴ മുന്‍സിഫ് കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്‍റ് ബേബി മാത്യു, സംസ്ഥാന കമ്മിറ്റി അംഗം ഗ്രേഷ്യസ് വട്ടകുഴി എന്നിവര്‍ നല്‍കിയ ഹരജിയിലാണ് മുന്‍സിഫ് ഷാനാബീഗത്തിന്‍റെ ഉത്തരവ്. പാര്‍ട്ടി ചെയര്‍മാനായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് ഒമ്പതുമാസമായി പകരം ചുമതലക്കാരനെ സംഘടന ഭരണഘടന പ്രകാരം തെരഞ്ഞെടുത്തിട്ടില്ലെന്നും വൈസ് ചെയര്‍മാനായിരുന്ന കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ പാര്‍ട്ടി ഭരണഘടന പാലിക്കാതെ സ്വയം ചെയര്‍മാന്‍ ചുമതല പ്രഖ്യാപിക്കുകയായിരുന്നെന്നും ഹരജിയില്‍ പറയുന്നു. പാര്‍ട്ടി ഭരണഘടന പ്രകാരം റിട്ടേണിങ് ഓഫിസര്‍മാരെ തെരഞ്ഞെടുത്തുവേണം വാര്‍ഡ് തലം മുതല്‍ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി വരെ തെരഞ്ഞെടുക്കാനെന്നിരിക്കെ, കഴിഞ്ഞ നാലു വര്‍ഷമായി പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂന്നുവര്‍ഷം കാലാവധിയാണ് പാര്‍ട്ടി ഭരണഘടന ഉറപ്പുവരുത്തുന്നത്. എന്നാല്‍, 2017 നവംബര്‍ 18 നാണ് ഇതിനുമുമ്പ് തെരഞ്ഞെടുപ്പ് നടന്നത്. അത് കൊണ്ടുതന്നെ റിട്ടേണിങ് ഓഫിസര്‍മാരെ പാര്‍ട്ടി ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം തെരഞ്ഞെടുത്ത് മെംബര്‍ഷിപ് പുതുക്കല്‍ പൂര്‍ത്തിയാക്കിവേണം സംഘടനാ തെരഞ്ഞെടുപ്പ് നടത്താനെന്നാണ് ഹരജിക്കാര്‍ ആവശ്യപ്പെടുന്നത്. ഹരജി അംഗീകരിച്ച കോടതി തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ച് ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ചു. മറ്റ് വൈസ് ചെയര്‍മാന്‍മാരായ മുന്‍ എം.എല്‍.എ എം.വി. മാണി, അഡ്വ. പോള്‍ ജോസഫ്, ജനറല്‍ സെക്രട്ടറി സി. വേണുഗോപാലന്‍ നായര്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹരജി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.