ട്രാൻസ്ജെൻഡറെ ആക്രമിച്ച പരാതിയിൽ ഒരാൾകൂടി പിടിയിൽ

കളമശ്ശേരി: ട്രാൻസ്ജെൻഡറെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ആക്രമിക്കുകയും ചെയ്തതായ പരാതിയിൽ ഒരാളെകൂടി അറസ്റ്റ് ചെയ്ത് റിമാൻഡ്​ ചെയ്തു. മലപ്പുറം പെരകമണ്ണ സ്വദേശി മനീഷിനെയാണ് (39) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരിയിൽ താമസിക്കുന്ന കള്ളികാട്ടിൽ വീട്ടിൽ അന്ന രാജുവിനെ ആക്രമിച്ചതായ പരാതിയിലാണ് അറസ്റ്റ്. ഫോണിലൂടെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായ പരാതിയിൽ തൃശൂർ സ്വദേശി സജീഷ് (43), കളമശ്ശേരി വട്ടേക്കുന്നം സ്വദേശി നിഖിൽ (22) എന്നിവരെ രണ്ടുദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഫോട്ടോ) EC KALA 4 MANEESH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.