കൊച്ചി: ഓൾ കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ ഡിസ്‌ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രഥമ ജില്ല സമ്മേളനം ഞായറാഴ്ച കളമശ്ശേരി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് ഹാളിൽ നടക്കും. രാവിലെ ഒമ്പതിന് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽനിന്നും 450 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഷിജാസ് മൂവാറ്റുപുഴ, ജില്ല സെക്രട്ടറി കൊച്ചുമോൻ മാത്യു, ജോജി ജോസഫ്, സുരേഷ്ബാബു, അബ്‌ദുൽ സലാം, ഷാജി ശിവ എന്നിവർ പങ്കെടുത്തു. ഐസാറ്റ് കോളജിന് അംഗീകാരം കൊച്ചി: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ഇന്നൊവേഷൻ നേട്ടങ്ങളിൽ നടത്തുന്ന അടൽ റാങ്കിങ്ങിൽ കളമശ്ശേരിയിലെ ഐസാറ്റ് കോളജിന് നേട്ടം. വിദ്യാർഥികളിലെ സംരംഭകത്വ വികസനത്തിനായി ഇൻക്യൂബേഷൻ സൻെറർ പോലുള്ള നവീന ആശയങ്ങൾ നടപ്പാക്കുന്ന ഐസാറ്റ് പ്രോമിസിങ് ഇൻസ്റ്റിറ്റ്യൂഷൻ എന്ന രീതിയിലാണ് അംഗീകാരമെന്ന് വൈസ് പ്രിൻസിപ്പൽ പോൾ ആൻസൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ് ഡെവലപ്മെന്റ് സെല്ലിൻെറയും വിവിധ കമ്യൂണിറ്റി ലേണിങ് ഗ്രൂപ്പുകളുടെയും കൂട്ടായ പ്രവർത്തനമാണ് നേട്ടത്തിന് സഹായകമായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.