വിദ്യാർഥികൾക്ക് കുരുവിക്കൂടുകൾ നൽകുന്നു

മട്ടാഞ്ചേരി: വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കുരുവികളുടെ സംരക്ഷണം ലക്ഷ്യം വെച്ച് ജൈൻ ഫൗണ്ടേഷ‍ൻെറ നേതൃത്വത്തിൽ കുരുവികൾക്ക് കൂടൊരുക്കുന്ന പദ്ധതി ഞായറാഴ്ച തുടങ്ങും. ഇതി‍ൻെറ ഭാഗമായി വിദ്യാർഥികളിൽ പറവ സ്നേഹം വളർത്തുന്നതിനായി അവരുടെ വീടുകളിൽ സ്ഥാപിക്കുന്നതിന് കുരുവികൾക്കുള്ള മൺ കൂടുകളും, ഒപ്പം അന്തരീക്ഷ ചൂട് വർധിച്ചു കൊണ്ടിരിക്കുന്നതിനാൽ പറവകളുടെ ദാഹമകറ്റാൻ മൺകലങ്ങളും സൗജന്യമായി വിതരണം ചെയ്യും. ഞായറാഴ്ച രാവിലെ 10ന് തോപ്പുംപടി വൈദ്യുതി ഓഫിസിനു സമീപം നടക്കുന്ന വിതരണം തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്‍റ്​ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ ഉദ്ഘാടനം ചെയ്യും. വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പം എത്തേണ്ടതാണെന്ന് ജൈൻ ഫൗണ്ടേഷൻ ഡയറക്ടർ മുകേഷ് ജൈൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.