കൊച്ചി: 100 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സമ്പൂര്‍ണ വാക്‌സിന്‍ യജ്ഞവുമായി ജില്ലഭരണകൂടം. ജില്ലയിലെ 80 സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് വാക്‌സിനേഷന്‍ നടപ്പാക്കുക. ഈ മാസം 28 മുതല്‍ മാര്‍ച്ച് ഏഴുവരെ ഒരാഴ്ച നീളുന്ന വാക്‌സിന്‍ ഡ്രൈവില്‍ സ്വകാര്യ ആശുപത്രികളില്‍നിന്ന് സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കും. ഒരാഴ്ച കാലയളവിനുള്ളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും കരുതല്‍ ഡോസ് നല്‍കാനും വാക്‌സിനേഷന്‍ അവലോകന യോഗത്തില്‍ തീരുമാനമെടുത്തു. ജില്ലയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ 98 ശതമാനത്തോട് അടുത്തിരിക്കുകയാണ്. ആയിരത്തില്‍ താഴെ പേര്‍ മാത്രമാണ് ഒന്നാം ഡോസ് ഇനിയും സ്വീകരിക്കാനുള്ളത്. അവര്‍ക്കുള്ള വാക്‌സിനേഷനും പൂര്‍ത്തിയാക്കും. ആവശ്യമെങ്കില്‍ വാക്‌സിന്‍ ഡ്രൈവ് തുടരാമെന്നും അറിയിച്ചു. സൗജന്യ വാക്‌സിനേഷനായി സ്വകാര്യ ആശുപത്രികള്‍ക്ക് പ്രത്യേക ഐ.ഡി നല്‍കും. ഈ കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ പെയ്ഡ് വാക്‌സിനേഷന്‍ നടത്തരുതെന്നും മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വാക്സിന്‍ സ്ലോട്ടുകള്‍ മറ്റൊരു തീയതിയിലേക്ക് മാറ്റിവെക്കണമെന്നും വാക്‌സിനേഷന്‍ നോഡല്‍ ഓഫിസര്‍ ഡോ.എം.ജി. ശിവദാസ് അറിയിച്ചു. വാക്‌സിനേഷനാവശ്യമായ വാക്‌സിന്‍, സിറിഞ്ച് എന്നിവ സ്വകാര്യ ആശുപത്രികള്‍ക്ക് എത്തിച്ചുനല്‍കും. വാക്‌സിനേഷന്‍ 100 ശതമാനത്തിലേക്ക് എത്തിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും നോഡല്‍ ഓഫിസര്‍ അഭ്യർഥിച്ചു. ജോലി ഒഴിവ് കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ അര്‍ബന്‍ കരിയര്‍ ഏജന്‍റ് (എല്‍.ഐ.സി), ടാലി ഡെവലപ്പര്‍, ടാലി ടെലി അഡ്മിഷന്‍, ടാലി സെയില്‍സ് ആൻഡ് സര്‍വിസ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, ടീച്ചര്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്സ്), മാര്‍ക്കറ്റിങ് കൗണ്‍സിലര്‍, റസ്റ്റോറന്‍റ് മാനേജര്‍, അസി. റസ്റ്റാറന്റ് മാനേജര്‍, ഷിഫ്റ്റ് മാനേജര്‍, ഷിഫ്റ്റ് മാനേജന്‍ ട്രെയിനി, ടീം മെംബര്‍, എച്ച്.ആര്‍ റിക്രൂട്ടര്‍ തുടങ്ങിയ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത പ്ലസ് ടു, കോമേഴ്‌സ് ബിരുദം, ബി.സി.എ, ബി.ടെക്(ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്) ബി.സി.എ (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്) ബിരുദാനന്തര ബിരുദം, എംബിഎ (എച്ച്.ആര്‍) എം.എസ്.സി (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്സ്), എം.സി.എ, എം.എസ്.സി (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്) , ഡിപ്ലോമ (കമ്പ്യൂട്ടര്‍ സയന്‍സ്), ബിരുദം (ഹോട്ടല്‍ മാനേജ്‌മെന്റ്). പ്രായം 18-35. ഫോണ്‍: 0484 2427494/2422452.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.