ആലുവ: തുരുത്തിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രം കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിത്തുൽപാദന കേന്ദ്രത്തിൽ മിന്നൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. 10 വർഷമായി രാസവളമോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവരീതിയിൽ, ഓർഗാനിക് സർട്ടിഫിക്കേഷനോടുകൂടിയാണ് വിത്തുൽപാദന കേന്ദ്രം പ്രവർത്തിക്കുന്നത്. ഇതിൻെറ അടിസ്ഥാനത്തിലാണ് ഫാമിനെ കേരളത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപിക്കുന്നത്. ഇതിന് മുന്നോടിയായാണ് അദ്ദേഹം വെള്ളിയാഴ്ച ഫാം സന്ദർശിച്ചത്. നെല്ലിനങ്ങൾ, സൂര്യകാന്തി, റാഗി, ചിയാ, എള്ള് എന്നീ വിളകളും സംയോജിത കൃഷിരീതികളും മൂല്യവർധിത ഉൽപന്നങ്ങളും ഇവിടെ ഉൽപാദിപ്പിക്കുന്ന ജൈവവളർച്ചാ ത്വരകങ്ങളും അദ്ദേഹം പരിശോധിച്ചു. മൂല്യവർധിത ഉൽപന്നങ്ങളുടെ കവറുകൾ, കുപ്പികൾ എന്നിവയെല്ലാം പേപ്പർകൊണ്ടോ ചില്ലുകൊണ്ടോ ഉള്ളതായിരിക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചു. അടുപ്പുകൾ, പമ്പ് സെറ്റുകൾ എന്നിവയെല്ലാം ക്രമേണ സോളാർ ആകണമെന്നും അദ്ദേഹം നിർദേശിച്ചു. അൻവർ സാദത്ത് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ്, ജില്ല കൃഷി ഓഫിസർ ബബിത, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്‍റ് സെബ മുഹമ്മദലി, വാർഡ് അംഗം നഹാസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവൽ, ജില്ല പഞ്ചായത്ത് അംഗം ജോമി സെബാസ്റ്റ്യൻ എന്നിവരും മന്ത്രിയോടൊപ്പം ഫാം സന്ദർശിച്ചു. ഫാമിലെ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ എളുപ്പത്തിൽ പണമടക്കാനുള്ള യു.പി.ഐ കോഡ് സ്കാനർ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്യാപ്ഷൻ er yas1 seed farm മന്ത്രി പി. പ്രസാദ് ആലുവയിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രം സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.