'എസ്​.എൻ.ഡി.പിയുടേത്​ കാലഹരണപ്പെട്ട ഭരണസമിതിയും ജനറൽ സെക്രട്ടറിയും'

ആലപ്പുഴ: എസ്​.എൻ.ഡി.പിയുടേത്​ കാലഹരണപ്പെട്ട ഭരണസമിതിയും ജനറൽ സെക്രട്ടറിയുമാ​ണെന്ന്​​ ശ്രീനാരായണ സഹോദര ധർമവേദി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ആലപ്പുഴ ബ്രദേഴ്​സ്​ ഹോട്ടലിൽ നടന്ന പ്രവർത്തക സമ്മേളനത്തിന്‍റെ തീരുമാനം വിശദീകരിച്ചാണ്​ ​ വാർത്തസമ്മേളനം നടത്തിയത്​. കമ്പനി നിയമപ്രകാരം തുടർച്ചയായി മൂന്നുവർഷം റിട്ടേൺ സമർപ്പിക്കാത്ത കമ്പനികൾ അസാധുവാകും. എസ്​.എൻ.ഡി.പി യോഗം ഇക്കാര്യത്തിൽ വീഴ്ചവരുത്തിയിട്ടുണ്ട്​. നേതൃത്വത്തിന്‍റെ കഴിവില്ലായ്മ ചൂണ്ടിക്കാട്ടുന്നവരെ അപമാനിക്കാനും അധിക്ഷേപിക്കാനുമാണ്​ വെള്ളാപ്പള്ളിയും കൂട്ടരും ശ്രമിക്കുന്നത്​. വെള്ളാപ്പള്ളി ജനറൽ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞ്​ അഡ്​മിനിസ്​ട്രേറ്ററെ ഭരണം ഏൽപിക്കണം. എസ്​.എൻ.ഡി.പിയെ ശുദ്ധീകരിക്കാൻ മഞ്ഞവസ്​ത്രം അണിഞ്ഞ്​ തെരുവിലിറങ്ങുന്ന മഞ്ഞവിപ്ലവം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സൗത്ത്​ ഇന്ത്യൻ ആർ. വിനോദ്​, സംസ്ഥാന ട്രഷറർ പി. ച​​​​ന്ദ്രമോഹൻ, വൈസ്​ ചെയർമാൻ കണ്ടല്ലൂർ സുധീർ, സംസ്ഥാന സെക്രട്ടറിമാരായ എലമ്പടത്ത്​ രാധാകൃഷ്ണൻ, ചേർത്തല കുഞ്ഞിക്കുട്ടൻ, പന്മന സു​ന്ദരേശൻ, ബിജു പുതുവൽ, ജില്ല സെക്രട്ടറി എം.എച്ച്​. വിജയൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.