പെരുമ്പാവൂര്‍: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇടതുപക്ഷ സര്‍ക്കാറിനെതിരെ മുസ്ലിം ലീഗ് വാഴക്കുളം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ രണ്ടാംഘട്ട സമരസംഗമം നടത്തി. പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച പരിപാടി ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് എന്‍.വി.സി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കെ.കെ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എ.എം. ബഷീര്‍, പഞ്ചായത്ത് സെക്രട്ടറി കെ.എ. നൗഷാദ്, എം.പി. ബാവ, ഹാരിസ് മറ്റപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ്, പഞ്ചായത്ത് അംഗം അഷറഫ് ചീരേക്കാട്ടില്‍, ഉമ്മര്‍ മുള്ളന്‍കുന്ന്, അബ്ദുല്‍ ശുക്കൂര്‍ ചെമ്പറക്കി, മുട്ടം അബ്ദുല്ല, വി.എച്ച്. അബ്ദുല്‍ ഗഫൂര്‍, പി.എ. ജലാല്‍, ടി.എ. മൂസാന്‍, എം.എസ്. ഹമീദ് വാഴക്കുളം, അയ്യൂബ് കൈപ്പൂരിക്കര, ഇ.കെ. അബൂബക്കര്‍, പി.എ. അബ്ദുല്‍ അസീസ്, അബൂ സബാഹ്, എം.എം. അബൂബക്കര്‍, അനസ് മേത്തരുകുടി, സിയാദ് ചെമ്പറക്കി എന്നിവര്‍ സംസാരിച്ചു. em pbvr 1 Samara sangamam വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇടതുപക്ഷ സര്‍ക്കാറിനെതിരെ മുസ്ലിം ലീഗ് വാഴക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരസംഗമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.