പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി കോട്ടയം: 2021 മാർച്ചിൽ നടന്ന ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ ബി.സി.എ. (അദാലത്ത് - 2018 സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവാ വോസി പരീക്ഷകൾ മാർച്ച് മൂന്നിന് കോന്നി, എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളജിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പ്രാക്ടിക്കൽ പരീക്ഷ ഒന്ന്, നാല് വർഷ ബി.എഫ്.എ. മാർച്ച് - 2022 ന്റെ പ്രായോഗിക പരീക്ഷകൾ മാർച്ച് രണ്ട് മുതൽ 26 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ ഫലം 2021 ആഗസ്റ്റിൽ നടന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ - എൽ.എൽ.ബി. (ഓണേഴ്‌സ്) (2017 അഡ്മിഷൻ - റെഗുലർ / 2016 അഡ്മിഷൻ - സപ്ലിമെന്ററി ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച രേഖകൾ സഹിതം മാർച്ച് 14 നകം പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. 2021 ജൂലൈയിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എ. / ബി.എസ്.സി. / ബി.കോം. (സി.ബി.സി.എസ്. - മോഡൽ I, II, III - 2019 അഡ്മിഷൻ - റെഗുലർ) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ ഫീസടച്ച് മാർച്ച് 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.