കുസാറ്റ്: ജൂനിയര്‍ റിസര്‍ച് ഫെലോ ഒഴിവ്

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മറൈന്‍ ബയോളജി, മൈക്രോ ബയോളജി, ബയോ ടെക്‌നോളജി വകുപ്പില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ സഹായത്തേടെ 'കാലാവസ്ഥ വ്യതിയാനത്തി‍ൻെറ പശ്ചാത്തലത്തില്‍ കിഴക്കന്‍ അറബിക്കടലിലെ ക്ലോറോഫില്‍-എ ഡൈനാമിക്‌സിന്റെ മോഡലിങ്' വിഷയത്തില്‍ നടത്തുന്ന പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച് ഫെലോയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മറൈന്‍ ബയോളജി, എന്‍വയണ്‍മെന്റല്‍ സയന്‍സ്, അക്വാട്ടിക് ബയോളജി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസോടെ എം.എസ്​സി ബിരുദവും നെറ്റ്, ഗേറ്റ് മറ്റ് ദേശീയതലത്തിലെ പരീക്ഷകളിൽ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 31,000രൂപയും 16 ശതമാനം വീട്ടുവാടക ബത്തയുമാണ് ശമ്പളം. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ ഓണ്‍ലൈന്‍ വഴി അഭിമുഖം ചെയ്യും. വിവരങ്ങള്‍ക്ക് ഫോൺ: 9446866050, ഇ-മെയില്‍: mohamedhatha@gmail.com.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.