പമ്പയാറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിൽ അജ്ഞാത മൃതദേഹം

ഹരിപ്പാട്: വീയപുരത്ത് പമ്പയാറ്റിൽ കല്ലുകെട്ടിത്താഴ്ത്തിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വീയപുരം ഒന്നാം വാർഡിൽ പഞ്ചായത്ത് മുക്കിന് സമീപത്തെ വളവിൽ നദിയിലാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ മൃതദേഹം കണ്ടെത്തിയത്. 50 വയസ്സിനുമുകളിൽ തോന്നിക്കുന്ന പുരുഷന്‍റേതാണ് മൃതദേഹം. മഞ്ഞ ടി ഷർട്ടാണ് ധരിച്ചിരുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തിനുമുകളിൽ പഴക്കമുണ്ട്. അഴുകിയതിനാൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. കടവിൽ കുളിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് വീയപുരം പൊലീസെത്തി പരിശോധന നടത്തി. പ്രദേശവാസികളുടെ സഹായത്തോടെ കരയിലെത്തിച്ച മൃതദേഹം ഹരിപ്പാട് താലൂക്ക്​ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.