ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിട്ടതായി ആരോപണം

കൊച്ചി: നൂറുകണക്കിന്​ തൊഴിലാളികളെ റിട്ടയർമെന്‍റ്​ ആനുകൂല്യങ്ങളും വേതനവും നൽകാതെ പിരിച്ചുവിട്ടതായി ആരോപണം. സൗദി അറേബ്യയിലെ നാസർ എസ് അൽ -ഹജ്രീ കോർപറേഷനിൽ (എൻ.എസ്.എച്ച്) നിന്നാണ്​ നൂറ്​ കണക്കിന് ​പേരെ ആനുകൂല്യങ്ങൾ നൽകാതെ നിർബന്ധപൂർവം തിരിച്ചയച്ചതെന്ന് പ്രവാസികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 12 സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം ഇന്ത്യക്കാരായ തൊഴിലാളികൾ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവർക്കും പരാതി ഒരുവർഷം കഴിഞ്ഞിട്ടും അനുകൂല നടപടി ഉണ്ടായിട്ടില്ല. തൊഴിൽ നഷ്ടപ്പെട്ട കേരളത്തിൽ നിന്നുള്ള 150 പേർ ഹൈകോടതിയിൽ കേസ് നൽകിയിട്ടുണ്ട്. 10 മുതൽ 30 വർഷം വരെ ഈ സ്ഥാപനത്തിൽ തൊഴിൽ ചെയ്തവരാണ് ബഹുഭൂരിപക്ഷവും. സർക്കാർ ഇടപെട്ട് തങ്ങളുടെ സർവിസ് ആനുകൂല്യങ്ങളും പിടിച്ചുവെച്ച ശമ്പളവും ലഭ്യമാക്കാൻ നടപടി ഉണ്ടാകണമെന്നും സൗദി അറേബ്യയിൽ കമ്പനിക്കെതിരെ കേസ് കൊടുക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ അനിൽകുമാർ കെ.വി, രാധാകൃഷ്ണൻ, ഗോപകുമാർ, ആർ.കെ. പിള്ള, മോഹനൻ, ഉത്തമൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.