സസ്പെൻഷൻ പിൻവലിക്കണം -കെ.ആർ.ഡി.എസ്.എ

കാക്കനാട്: ഫോർട്ട് കൊച്ചി ആർ.ഡി ഓഫിസിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി റവന്യൂ ജീവനക്കാർ. ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നും സംവിധാനത്തി‍ൻെറ പിഴവ് ജീവനക്കാരിൽ കെട്ടിവെച്ച് മുകളിലുള്ളവർ രക്ഷപ്പെടുന്ന രീതിയാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തതിലൂടെ മനസ്സിലാക്കുന്നതെന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ സംഘടനയായ കേരള റവന്യൂ ഡിപ്പാർട്​മെന്‍റ്​ സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) വ്യക്തമാക്കി. തിങ്കളാഴ്ച കലക്ടറേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അപേക്ഷകളുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാരെ നിയമിക്കുക, തൊഴിലിടങ്ങളിൽ അടിസ്ഥാന സൗകര്യമുണ്ടാക്കുക, ആവശ്യാനുസരണം കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും അനുവദിക്കുക, ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സമരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.