കിഴക്കമ്പലം: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയില്‍ ജാതി തിരിച്ച് കൂലി കൊടുക്കുകയും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് മാത്രം മാസങ്ങളായി കൂലി കൊടുക്കാതിരിക്കുകയും ചെയ്യുന്നതായി ഭാരതീയ പട്ടികജന സമാജം സംസ്ഥാന കമ്മിറ്റി ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടും ഒരുപരിഹാരവും ഉണ്ടാകാത്തത് ജാതിവിവേചനത്തിന്റെ ഭാഗമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. കാലാവധി തീരുന്ന മുറക്ക് സമയബന്ധിതമായി പ്രപ്പോസല്‍ സമര്‍പ്പിക്കുന്നതില്‍ ഉദ്യോഗതലത്തില്‍ നടക്കുന്ന വീഴ്ചകള്‍ സര്‍ക്കാറുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. എസ്.സി, എസ്.ടി വിഭാഗങ്ങളോടുള്ള വിവേചനത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയുടെ സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഭാരതീയ പട്ടികജന സമാജം നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.കെ. അയ്യപ്പനും ജനറല്‍ സെക്രട്ടറി സജീവ് പിണര്‍മുണ്ടയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.