കാലടി: . ശനിയാഴ്ച രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി വരെ നീണ്ടു. കുറച്ചുദിവസങ്ങളായി കാലടിയില്‍ ഗതാഗത തടസ്സം സ്ഥിരമാണ്. നിലവില്‍ കാലടി ടൗണില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ സംവിധാനം താറുമാറാണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. രാവിലെ മുതല്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട വാഹനങ്ങള്‍ വരെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പെട്ടു. ബസുകള്‍ പലതും സമയം വൈകിയതിനാല്‍ സര്‍വിസ് പകുതി വെച്ച് നിര്‍ത്തേണ്ട അവസ്ഥയിലായി. അടിയന്തരമായി വണ്‍വേ റോഡുകളിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടും സിഗ്നല്‍ സംവിധാനം പുനഃസ്ഥാപിച്ചും ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ചിത്രം കാലടി ജങ്ഷനിലെ ഗതാഗത തടസ്സം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.