പെരുമ്പാവൂര്‍: ഇന്ത്യയില്‍ അടുത്ത കാലത്തായി നടക്കുന്ന ഭരണകൂട ഭീകരതകള്‍ ഭരണഘടനയുടെ അന്തസ്സത്തപോലും ചോദ്യം ചെയ്യുന്ന തരത്തിലേക്ക് എത്തിയതായി വാഴക്കുളം പഞ്ചായത്ത് മുസ്ലിം മഹല്ല് അസോസിയേഷന്‍ മാറമ്പള്ളിയില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ഈദ്ഗാഹ് പ്രശ്‌നങ്ങള്‍, മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റം, ഹിജാബ് നിരോധനം ഇതെല്ലാം ഇതിൻെറ ചൂണ്ടുപലകയാണെന്ന് സമ്മേളനം വിലയിരുത്തി. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് അസോസിയേഷന്‍ പ്രസിഡന്‍റ് എം.കെ. ഹംസ ഹാജി അധ്യക്ഷത വഹിച്ചു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗോപാല്‍ ഡിയോ, സമസ്ത മുശാവറ അംഗം ഇ.കെ. ഹസന്‍ ഫൈസി, എ.പി. അഷ്റഫ് മൗലവി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എം.കെ. അബൂബക്കര്‍ ഫാറൂഖി, ജമാഅത്ത് കൗണ്‍സില്‍ ജില്ല വൈസ് പ്രസിഡന്‍റ് എന്‍.വി.സി. അഹമ്മദ്, കെ.എന്‍.എം മണ്ഡലം സെക്രട്ടറി കെ.എ. നൗഷാദ് മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. അബ്ദുല്‍ അസീസ്, സുധീര്‍ മുച്ചേത്ത്, അര്‍ഷാദ് പൂവത്തിങ്കല്‍, അബൂബക്കര്‍ റഷാദി, നാസര്‍ മറ്റപ്പിള്ളി, കമാല്‍ റഷാദി, അബ്ദുല്‍ അസീസ് കാച്ചാംകുഴി, വി.കെ. ഇബ്രാഹീം, ടി.പി. മക്കാര്‍പിള്ള, ടി.എം. സത്താര്‍, എം.എ. മുഹമ്മദ് കുഞ്ഞാമി, സലീം വാണിയക്കാട്ട്, എ.എം. ബഷീര്‍, മുഹമ്മദ്കുഞ്ഞ് മുച്ചേത്ത്, മുട്ടം അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 C.A. Moosa Moulavi വാഴക്കുളം പഞ്ചായത്ത് മുസ്ലിം മഹല്ല് അസോസിയേഷന്‍ മാറമ്പള്ളിയില്‍ സംഘടിപ്പിച്ച അവകാശസംരക്ഷണ ബഹുജന കൂട്ടായ്മ ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. മൂസ മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.