കോതമംഗലം: കാർഷിക വകുപ്പിൻെറ കേരഗ്രാമം പദ്ധതിക്ക് കോതമംഗലം ബ്ലോക്കിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിൽ തുടക്കമാകുന്നു. ഉദ്ഘാടനം വെള്ളിയാഴ്ച്ച വൈകീട്ട് നാലിന് പോത്താനിക്കാട്ട് മന്ത്രി പി. പ്രസാദ് നിർവഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിക്കും. നാളികേരത്തിൻെറ ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിച്ച് കേരകർഷകരെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാഗതസംഘം യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് എൻ.എം. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ് ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച കോതമംഗലം ബ്ലോക്കിലെ മുഴുവൻ കൃഷിഭവനിലെയും കർഷകരെ പങ്കെടുപ്പിച്ച് പോത്താനിക്കാട് തെങ്ങുകയറ്റം, തേങ്ങ പൊതിക്കൽ, തേങ്ങ ചുരണ്ടൽ, ഓലമെടയൽ തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കും. മത്സരാർഥികൾ മത്സര സാമഗ്രികൾ കൊണ്ടുവരണം. ചൊവ്വാഴ്ച അഞ്ചിനുമുമ്പ് അതത് കൃഷിഭവനിൽ പേര് നൽകുകയും വേണം. കുട്ടികൾക്ക് ഓലകൊണ്ടുള്ള പ്രത്യേകം മത്സരങ്ങൾ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.