മട്ടാഞ്ചേരി: വഖഫ് സമുദായത്തിൻെറ മാത്രം സ്വത്താണെന്നും അത് കൈകാര്യം ചെയ്യേണ്ടത് അവരാണെന്നും ജില്ല മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ.എം. അബ്ദുൽമജീദ്. കൊച്ചി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ട സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം സീനിയർ വൈസ് പ്രസിഡന്‍റ് അക്ബർ ബാദ്ഷ അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതരായ അമാനുല്ല അൻവാരി, ജമാൽ അസ്ഹരി, സുബൈർ പീടിയേക്കൽ, നഗരസഭ ആരോഗ്യ സമിതി ചെയർമാൻ ടി.കെ. അഷ്റഫ്, കെ.കെ.എം. അഷ്റഫ് എന്നിവർ സംസാരിച്ചു. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ.എ. നിയാസ് സ്വാഗതവും സി.എം. സുബൈർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.