കൊച്ചി: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ഏര്‍പ്പെടുത്തുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാർഡിനുള്ള ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. സിറ്റ്‌സര്‍ലൻഡിലെ ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ്-ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഹോവാര്‍ഡ് കാറ്റണ്‍, ഗ്ലോബല്‍ എച്ച്.ഐ.വി പ്രിവന്‍ഷന്‍ കോയലീഷന്‍ കോചെയര്‍പേഴ്‌സനും ബൊട്സ്വാന മുന്‍ ആരോഗ്യമന്ത്രിയും പാര്‍ലമെന്റ് അംഗവുമായ പ്രഫ. ഷെയ്‌ല ത്‌ലോ തുടങ്ങിയവരെയാണ് ജൂറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേയ് 12ന് അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ദുബൈയിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. നഴ്സിങ് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തെത്തുന്ന ഒരാള്‍ക്ക് 2,50,000 ഡോളറിന്റെ ഗ്രാൻഡ് പ്രൈസും മറ്റ് ഒമ്പത് ഫൈനലിസ്റ്റുകള്‍ക്ക് മികച്ച അവാര്‍ഡുകളും സമ്മാനിക്കും. നൂറ്റിഎൺപത്തിനാലിലധികം രാജ്യങ്ങളില്‍നിന്നായി 23,282 നഴ്സുമാര്‍ അവാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് ഇതുവരെ 4334 നഴ്‌സുമാരാണ് അപേക്ഷ സമര്‍പ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കും നോമിനേഷനുകള്‍ സമര്‍പ്പിക്കാനും സന്ദര്‍ശിക്കുക: www.asterguardians.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.