ടോറസും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികക്ക്​ ദാരുണാന്ത്യം

തിരുവല്ല: ബൈപാസിൽ ടോറസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികക്ക്​ ദാരുണാന്ത്യം. കോന്നി മങ്ങാരം പൊന്തനാക്കുഴിയിൽ വീട്ടിൽ മേഴ്സി മത്തായിയാണ് (65) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30ഓടെ ബൈപാസിലെ ചിലങ്ക ജങ്ഷന് സമീപത്തെ മേൽപാലത്തിലായിരുന്നു അപകടം. ഭർത്താവ് ടി.എം. മത്തായിക്കൊപ്പം സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മേഴ്സി. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടോറസ് ഇടിച്ചു. റോഡിലേക്ക് തെറിച്ചുവീണ മേഴ്സിയുടെ ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങുകയായിരുന്നു. തൽക്ഷണം മരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു ഇരുവരും. ഭർത്താവ് മത്തായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മക്കൾ: റേച്ചൽ, ജോൺ, ജേക്കബ്, ജയിംസ്. മരുമക്കൾ: സ്മിത ജോൺ, മാത്യു ലൂക്കോസ്, ഗ്ലോറി ജയിംസ്, ആശ ജേക്കബ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.