വയോധികൻ ബൈക്കിടിച്ച്​ മരിച്ചു

ബൈക്കിടിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു പന്തളം: തുമ്പമണ്ണിൽ വഴിയാത്രികനായ വയോധികൻ ബൈക്കിടിച്ച് മരിച്ചു. തുമ്പമൺ വിജയപുരം കീരുകുഴി തടത്തിൽ വിളയിൽ വീട്ടിൽ തങ്കപ്പൻ നായരാണ്​ (86) മരിച്ചത്. ശനിയാഴ്ച രാവിലെ 10.30ഓടെ തുമ്പമൺ പമ്പ് പാലത്തിന് സമീപമായിരുന്നു അപകടം. തലക്ക്​ ഗുരുതര പരിക്കേറ്റ തങ്കപ്പൻ നായർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചയാണ് മരിച്ചത്. ഭാര്യ: പരേതയായ സരസമ്മ. മകൻ: മുരളീധരൻ. മരുമകൾ: സിന്ധു (ഇരുവരും ഗുജറാത്ത്). ഫോട്ടോ: തങ്കപ്പൻ നായർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.