മേതലയില്‍ മണ്ണെടുപ്പും കൃഷിഭൂമി നികത്തലും വ്യാപകം

പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്തില്‍ അനധികൃതമായി മണ്ണെടുപ്പും കൃഷിഭൂമി നികത്തലും വ്യാപകമാകുന്നതായി ആക്ഷേപം. 9, 10, 11 വാര്‍ഡുകളിലാണ് നികത്തല്‍ വ്യാപകം. ആര്‍.ഡി ഓഫിസ് കേന്ദ്രീകരിച്ച് കൃഷിഭൂമി തരംമാറ്റി നല്‍കുന്ന ലോബിയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണമുണ്ട്​. മേതലയിലെ പലഭാഗങ്ങളിലും കുന്നുകള്‍ മണ്ണെടുത്ത് നിരപ്പാക്കി കമ്പനികള്‍ സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നുവെന്നാണ് ആക്ഷേപം. കുന്നുകളില്‍ നിന്നെടുക്കുന്ന മണ്ണ് കൃഷിഭൂമിയിലാണ് നിക്ഷേപിക്കുന്നത്. വര്‍ഷത്തില്‍ രണ്ടുവട്ടം നെല്‍കൃഷി ചെയ്യുന്ന പൂവ്വത്തൂര്‍ ജുമാമസ്ജിദിന് സമീപത്തെ പാടശേഖരം മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് കുന്നുകള്‍ ഇടിച്ചുനിരത്തി വ്യാപകമായി മണ്ണെടുപ്പ് തുടര്‍ന്നിട്ടും ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ല. രാഷ്ട്രീയസ്വാധീനവും ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടലുംമൂലം പരാതികള്‍ അവഗണിക്കപ്പെടുകയാണ്. വില്ലേജ് ഓഫിസിലെയും താലൂക്ക് ഓഫിസിലെയും ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും അറിവോടെ നടത്തുന്ന മണ്ണെടുപ്പും നികത്തലും അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. em pbvr 1 Filling അശമന്നൂര്‍ പഞ്ചായത്തിലെ മേതലയില്‍ മണ്ണിട്ടുനികത്തുന്ന കൃഷിഭൂമി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.