കാറിൽ തട്ടിയ സ്കൂട്ടർ ടിപ്പർലോറിയുടെ അടിയിൽപെട്ട്​ യുവാവ്​ മരിച്ചു

തിരുവല്ല: ടി.കെ റോഡിലെ മനയ്ക്കച്ചിറയിൽ നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു. ആനിക്കാട് ബഫേൽ ഹൗസിൽ എബിൻ ജോസഫാണ് (24) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. എതിർദിശയിൽനിന്ന് വന്ന കാറിൽ തട്ടിയ സ്കൂട്ടർ ടിപ്പർ ലോറിയുടെ അടിയിലേക്ക് വീണതിനെത്തുടർന്ന് എബിന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിരുവല്ല പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.