കാഞ്ഞൂര്‍: കിഴക്കുംഭാഗം സര്‍വിസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ മനയ്ക്കപ്പാടം പാടശേഖരത്തില്‍ വര്‍ഷങ്ങളായി തരിശുകിടന്ന അഞ്ചേക്കര്‍ ഭൂമിയില്‍ . വിത്തിടീല്‍ കിഴക്കുംഭാഗം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി നിര്‍വഹിച്ചു. പെരിയാര്‍ കാര്‍ഷിക ക്ലബാണ് നെല്‍കൃഷി നടത്തുന്നത്. ക്ലബ് പ്രസിഡന്റ് ജയരാജ് അധ്യക്ഷത വഹിച്ചു. മനയ്ക്കപ്പാടം പാടശേഖര സമിതി പ്രസിഡന്റ് എം.ജി. ശ്രീകുമാര്‍, പി.പി. പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കാഞ്ഞൂര്‍ പഞ്ചായത്തിലെ മനയ്ക്കപ്പാടം പാടശേഖരത്തിലെ നെല്‍കൃഷിയുടെ വിത്തിടീല്‍ കിഴക്കുംഭാഗം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.