കാക്കനാട്: തൃക്കാക്കര നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായി. 328 യന്ത്രങ്ങളാണ് സജ്ജീകരിക്കുന്നത്. പരീക്ഷണ വോട്ടെടുപ്പ് പരിശോധന വെള്ളിയാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു. കുഴിക്കാട്ടുമൂലയിലെ സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്റെ ഗോഡൗണില്‍ രാവിലെ ഒമ്പതുമുതലാണ് പരീക്ഷണ വോട്ടെടുപ്പ്. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് പരിശോധന നടത്തുക. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ്. ബിന്ദു, കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ടായ ജോർജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഭാരത് ഇലക്ട്രോണിക്‌സിന്റെ ബംഗളൂരു യൂനിറ്റിൽ നിന്നെത്തിയ ആറ് എൻജിനീയര്‍മാരുടെ സംഘമായിരുന്നു ആദ്യഘട്ട സാങ്കേതിക പരിശോധന പൂർത്തിയാക്കിയത്. പരീക്ഷണ വോട്ടെടുപ്പിനുശേഷം പരിശോധന പൂര്‍ത്തിയായ യന്ത്രങ്ങള്‍ കലക്ടറേറ്റിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.