അനധികൃത മണ്ണെടുപ്പ് തടയണം

പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്കിലെ വിവിധ വില്ലേജുകളില്‍ അനധികൃതമായി നടക്കുന്ന മണ്ണെടുപ്പ് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് സി.എം.പി പെരുമ്പാവൂര്‍ ഏരിയ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി.പി. ജലാല്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അഡ്വ. സജീവ് കുമാര്‍, സജീവ് മാലുഫാസ്, ടി.സി. യാക്കോബ്, കെ.പി. കൃഷ്ണന്‍കുട്ടി, ശാന്ത നമ്പീശന്‍, നിധിന്‍ നിരവെട്ടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പി.എസ്. ശിവന്‍ സ്വാഗതവും കെ.കെ. കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.