മാഞ്ഞാലി മാട്ടുപുറത്ത് വീടുകയറി ആക്രമണം: എസ്.എഫ്.ഐ നേതാവ്  ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറം എരമംഗലത്ത് വീട്ടിൽ കുഞ്ഞുമൊയ്തീ‍ൻെറ മക്കളായ ഷാനവാസ്, നവാസ് എന്നിവരെ വീട്ടിൽകയറി വെട്ടിപ്പരിക്കേൽപിച്ച കേസിൽ എസ്.എഫ്.ഐ നേതാവ് ഉൾപ്പെടെ രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ആനച്ചാലിൽ വീട്ടിൽ അഖിൽ (പപ്പി -23), തട്ടാംപടി ചെട്ടിക്കാട് കാരുകുളത്തിങ്കൽ വീട്ടിൽ ആകാശ് (27) എന്നിവരെയാണ് ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗമാണ് അഖിൽ. ആക്രമണത്തിന് ഒത്താശ ചെയ്തുകൊടുത്തതിനും പ്രതികൾക്ക് മറ്റ് സഹായങ്ങൾ നൽകിയതിനുമാണ് അഖിലിനെയും ആകാശിനെയും അറസ്റ്റ് ചെയ്തത്. കേസിൽ കഴിഞ്ഞ ദിവസം ഒമ്പതുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ആക്രമണത്തിന് നേതൃത്വം നൽകിയ അഞ്ചുപേർ നിലവിൽ ഒളിവിലാണ്. ഇവരെത്തേടി ഗോവയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പടം ER arrest 2 അറസ്റ്റിലായ അഖിൽ (പപ്പി -23), ആകാശ് (27)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.