സുലൈമാൻ ഖാലിദ് സേട്ട് ഇനി ഓർമ

മട്ടാഞ്ചേരി: മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം . മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ ശനിയാഴ്ച വൈകീട്ട് നാലരയോടെ ഖബറടക്കി. വെള്ളിയാഴ്ച രാത്രി പത്തരയോടെ കൊച്ചി പനയപ്പിള്ളിയിലെ മരുമകൻ ഹിഷാം ലത്തീഫ് സേട്ടി‍ൻെറ വസതിയിലെത്തിച്ച മൃതദേഹം കാണാൻ സംസ്ഥാനത്തി‍ൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ എത്തിച്ചേർന്നു. മന്ത്രി അഹ്​മദ് ദേവർകോവിൽ, മുസ്​ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ബഷീർ അലി ശിഹാബ് തങ്ങൾ, സാദിഖ്​ അലി ശിഹാബ് തങ്ങൾ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ.ജെ. മാക്സി, കെ. ബാബു, ടി.ജെ. വിനോദ്, മുൻ എം.എൽ.എമാരായ വി.കെ. ഇബ്രാഹീം കുഞ്ഞ്, ടി.എ. അഹമ്മദ് കബീർ, എം.സി. കമറുദ്ദീൻ, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ റഷീദ്, ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ വഹാബ്, മുൻ പ്രോസിക്യൂഷൻ ജനറൽ അഡ്വ. കെ.ഐ. അബ്‌ദുൽ റഷീദ്, ജമാഅത്തെ ഇസ്​ലാമി കൊച്ചി സിറ്റി പ്രസിഡന്‍റ്​ എം.പി. ഫൈസൽ അസ്ഹരി, കൊച്ചി ഏരിയ പ്രസിഡന്‍റ്​ എ.എസ്. മുഹമ്മദ്, സലാഹുദ്ദീൻ മദനി, റിയാസ് അഹമ്മദ് സേട്ട് തുടങ്ങിയവർ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.