കൊച്ചിയുടെ ചരിത്രം ചുവരുകളിൽ തെളിയുന്നു

മട്ടാഞ്ചേരി: കൊച്ചിയുടെ ചരിത്രങ്ങൾ ചുവർചിത്രങ്ങളായി പുനർജനിക്കുകയാണ് ഫോർട്ട്​കൊച്ചിയിൽ. നഗരസഭ യു.പി.എ.ഡി ഓഫിസിനുമുന്നിൽ നിർമിക്കുന്ന ഓപൺ എയർ സ്റ്റേജി‍ൻെറ മതിലിലാണ് ആകർഷകമായ രീതിയിൽ ചരിത്രചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്. നീണ്ട 444 വർഷത്തെ​ വൈദേശിക അധിനിവേശത്തിന് വിധേയമായ ചരിത്രമാണ് കൊച്ചിയുടേത്. നിരവധി യുദ്ധങ്ങൾക്കും കൊച്ചി സാക്ഷിയായി. സ്വാതന്ത്രസമര ചരിത്രത്തിലും കൊച്ചി ഇടംപിടിച്ചു. മൂന്നുതവണ മഹാത്മാഗാന്ധിയെത്തി. അറബികളും ചൈനക്കാരും ജൂതരുമടക്കം വാണിജ്യത്തിനെത്തിയ ഭൂപ്രദേശം. കൊച്ചിയുടെ ഈ ചരിത്രപശ്ചാത്തലങ്ങൾ മനോഹരമായ ചുവർചിത്രങ്ങളായി തെളിഞ്ഞിരിക്കുകയാണ് ഈ ഓപൺ എയർസ്റ്റേജിൽ. സ്മാർട്ട് കൊച്ചി പദ്ധതിയുടെ ഭാഗമായാണ് ഓപൺ സ്റ്റേജും ചരിത്രത്തെ അടയാളപ്പെടുത്തുന്ന വരകളും തയാറാകുന്നത്. പൈതൃക കൊച്ചിയുടെ ചരിത്രത്തിലേക്കുള്ള നേർകാഴ്ച്ചയാവുകയാണ് ഈ ചുവർചിത്ര രചനകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.