തൃക്കാക്കര ഇനി മലമ്പനിമുക്തം

കാക്കനാട്: തൃക്കാക്കര നഗരസഭയെ മലമ്പനിമുക്ത മുനിസിപ്പാലിറ്റിയായി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനിടയിൽ തദ്ദേശീയമായി രോഗം റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം. മലമ്പനിമുക്ത പ്രഖ്യാപനം തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ ഇബ്രാഹീംകുട്ടി നിർവഹിച്ചു. ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ റഷീദ് ഉള്ളംപിള്ളി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.ഡി. സുരേഷ്, എം.കെ. ചന്ദ്രബാബു, ഹസീന ഉമ്മർ, മുനിസിപ്പൽ സെക്രട്ടറി കൃഷ്ണ കുമാർ, മെഡിക്കൽ ഓഫിസർ ഡോ. ധന്യ, ഡോ. പെഗ്വീന, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ-ചാർജ് അജിത്ത്കുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: തൃക്കാക്കര നഗരസഭയെ മലമ്പനിമുക്ത നഗരസഭയായി പ്രഖ്യാപിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.