സുലൈമാൻ ഖാലിദ് സേട്ട് അനുസ്മരണം

മട്ടാഞ്ചേരി: സ്വാർഥത തൊട്ടുതീണ്ടാത്ത മഹാനായ പിതാവ് ഇബ്രാഹീം സുലൈമാൻ സേട്ടി‍ൻെറ മഹാനായ പുത്രനായിരുന്നു സുലൈമാൻ ഖാലി​ദ്​ എന്ന് മുസ്​ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന സുലൈമാൻ ഖാലിദ് സേട്ടിനെ അനുസ്മരിക്കുന്നതിന് ജില്ല ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് ജില്ല പ്രസിഡന്‍റ്​ കെ.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഹംസ പറക്കാടൻ, ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ്, നഗരസഭ കൗൺസിലർ രഘുറാം, കെ.എം.എ. ജലീൽ, എൻ.എം. ഷറഫുദ്ദീൻ, കെ.എസ്. ഹംസ, മുൻ എം.എൽ.എ എം.സി. കമറുദ്ദീൻ, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, നഗരസഭ സ്ഥിരം സമിതി ചെയർമാൻ എം.എച്ച്.എം. അഷ്​റഫ്, സിറാജ് സേട്ട്, എൻ.വി.സി അഹമ്മദ്, കെ.കെ.എം. അഷ്​റഫ്, എൻ.കെ. നാസർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.