ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ചു

കാക്കനാട്: കാക്കനാട് അത്താണി നവോദയ റോഡിൽ ഇരുവശത്തുമുള്ള പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് റോഡ് വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആക്​ഷൻ കൗൺസിലിന് രൂപം നൽകി. അപകടങ്ങൾ സ്ഥിരമായി മാറുന്ന സാഹചര്യത്തിലാണ് തീരുമാനം. പള്ളിക്കര, കലക്ടറേറ്റ് ഭാഗങ്ങളിലേക്കുള്ള പ്രധാന റോഡ് ആയതിനാൽ നിരവധി വാഹനങ്ങളാണ് ദിനേന ഈ റോഡ് ഉപയോഗിക്കുന്നത്. ദിവസങ്ങൾക്കുമുമ്പ് അപകടത്തിൽപെട്ട യുവാവി‍ൻെറ ജീവൻ നഷ്ടപ്പെട്ട സാഹചര്യംകൂടി കണക്കിലെടുത്താണ് തൃക്കാക്കര നഗരസഭ കൗൺസിലർ സുനി കൈലാസൻ രക്ഷാധികാരിയായി കാക്കനാട് - നവോദയ റോഡ് വികസന ആക്​ഷൻ കൗൺസിൽ രൂപവത്​കരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.