നായ്​ക്കൂട്ടം ആടിനെ കൊന്നു

പള്ളുരുത്തി: ഇടക്കൊച്ചിയിൽ വീട്ടുവളപ്പിൽ കെട്ടിയിട്ടിരുന്ന ആടിനെ കൂട്ടത്തോടെ എത്തിയ നായ്​ക്കൂട്ടം കൊന്നു. കളപ്പുരക്കൽ ജോസഫ് സേവ്യറി‍ൻെറ വീട്ടിലാണ് തെരുവുനായ്​ക്കൂട്ടം ആക്രമണം നടത്തിയത്. അഞ്ചോളം നായ്​ക്കൾ ആടിനെ ആക്രമിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. ഒരുമാസത്തിനുള്ളിൽ നാലാമത്തെ ആടിനെയാണ് നായ്​ക്കൂട്ടം ആക്രമിച്ച്​ കൊല്ലുന്നതെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ രാത്രി കൂടുതകർത്ത് നാലോളം വരുന്ന കോഴികളെയും കൊന്നിരുന്നു. ജെമ്നാ പ്യാരി ഇനത്തിൽപെട്ട മുന്തിയ ഇനം ആടാണ് ചത്തത്. കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ തെരുവുനായ്​ക്കളെ പടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.