ആര്‍.എം.പി കനാല്‍ ആഴംകൂട്ടല്‍ കണ്ണില്‍പൊടിയിടലെന്ന്​

വൈപ്പിന്‍: എളങ്കുന്നപ്പുഴ പഞ്ചായത്തി‍ൻെറ പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന ജലമാര്‍ഗമായ ആര്‍.എം.പി കനാലി‍ൻെറ ആഴംകൂട്ടല്‍ കണ്ണില്‍പൊടിയിടാനെന്ന് ആക്ഷേപം. വായ്ഭാഗം തുറക്കാതെയുള്ള ആഴംവര്‍ധിപ്പിക്കല്‍ ഒരു പ്രയോജനവുമില്ലാത്ത പാഴ്‌ചെലവാണെന്ന് പരാതി ഉയരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ആഴംകൂട്ടല്‍ പുരോഗമിക്കുന്നത്. 32 ലക്ഷം രൂപക്കാണ് പദ്ധതി നടപ്പാക്കുന്നത്. ഗോശ്രീ കവലയില്‍ എല്‍.എന്‍.ജി പാലത്തിന്റെ തെക്കുവശത്തേക്കുള്ള 500 മീ. ആണ് ഇപ്പോള്‍ ആഴം വര്‍ധിപ്പിക്കുന്നത്. നിരവധിതവണ പല ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി കനാല്‍ ആഴം വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ കൊച്ചി അഴിമുഖത്തേക്ക് തുറക്കുന്ന വായ്ഭാഗം ചളിയടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുമൂലം എളങ്കുന്നപ്പുഴയുടെ പടിഞ്ഞാറന്‍ തീരം വെള്ളക്കെട്ടിന്റെ പിടിയിലാണെന്നും പരാതി ഉയരുന്നു. ആര്‍.എം.പി കനാലിന്റെ വായ്ഭാഗം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെക്കൊണ്ട് അടിയന്തരമായി തുറപ്പിക്കാനും ശാശ്വതപരിഹാരത്തിന്​ കനാലി‍ൻെറ കുറുകെയുള്ള പുലിമുട്ട് നീക്കംചെയ്യുന്നതുള്‍പ്പെടെയുള്ള സാധ്യതകള്‍ ശാസ്ത്രീയമായി പഠിച്ച് ചെയ്യണമെന്നുമാണ് ആവശ്യമുയരുന്നത്. ഇക്കാര്യത്തില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റും എളങ്കുന്നപ്പുഴ പഞ്ചായത്തും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുന്‍ പഞ്ചായത്ത് മെംബര്‍ സി.ജി. ബിജു ആവശ്യപ്പെട്ടു. Rmp kanal വേലിയിറക്കത്തിലും കരകവിഞ്ഞുനില്‍ക്കുന്ന ആര്‍.എം.പി കനാല്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.