കൊച്ചി: കേരള മർച്ചൻറ്സ് ചേംബർ ഓഫ് േകാമേഴ്‌സ് യൂത്ത് വിങ്ങിൻെറ ആഭിമുഖ്യത്തിൽ വ്യാപാരികൾ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. യോഗത്തിൽ യൂത്ത് വിങ് പ്രസിഡൻറ് എം.എച്ച്. കെബിൻ അധ്യക്ഷത വഹിച്ചു. അനിശ്ചിതമായി തുടരുന്ന കർഷകരുടെ സമരം രാജ്യത്തിൻെറ ഭക്ഷ്യരംഗത്തെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് ദോഷകരമായ വകുപ്പുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള മർച്ചൻറ്സ് ചേംബർ ഓഫ് േകാമേഴ്‌സ് പ്രസിഡൻറ് ജി. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രതിനിധി കെ.എം. ജോൺ, കേരള സ്റ്റീൽ ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് കെ.എം. മുഹമ്മദ് സഗീർ, കലൂർ മർച്ചൻറ്സ് യൂനിയൻ പ്രസിഡൻറ് മുഹമ്മദ് അലി, കേരള മർച്ചൻറ്സ് ചേംബർ ഓഫ് േകാമേഴ്‌സ് സെക്രട്ടറി സോളമൻ ചെറുവത്തൂർ, വൈസ് പ്രസിഡൻറ് ടി.എച്ച്. നാസർ എന്നിവർ സംസാരിച്ചു. യൂത്ത്‌വിങ് വൈസ് പ്രസിഡൻറ് വർഗീസ് സ്വാഗതവും കേരള മർച്ചൻറ്സ് ചേംബർ ഓഫ് േകാമേഴ്‌സ് ട്രഷറർ വി.ഇ. അൻവർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.