കൊച്ചി: ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ത്രീഡി വിജ്ഞാപനം ഇറക്കാനുള്ള സർക്കാർ തീരുമാനം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ദേശീയപാത സംയുക്ത സമരസമിതി. ഭൂമി കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമാക്കുന്ന ത്രീഡി വിജ്ഞാപനത്തിന് മുമ്പ് പദ്ധതിക്ക് മുൻകൂർ പരിസ്ഥിതി അനുമതി നേടിയിരിക്കണമെന്ന് ഡിസംബർ എട്ടിന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ അപേക്ഷപോലും നൽകിയിട്ടില്ല. സുപ്രീംകോടതി ഉത്തരവ് അപ്പോൾതന്നെ വക്കീൽ നോട്ടീസിലൂടെ ഡെപ്യൂട്ടി കലക്ടറെയും ദേശീയപാത അതോറിറ്റിയെയും അറിയിച്ചതാണ്. നിയമം ചൂണ്ടിക്കാട്ടി ജനങ്ങളുടെ വീടും ഭൂമിയും പിടിച്ചെടുക്കുന്ന സർക്കാർതന്നെ സുപ്രീംകോടതിവിധിയും നിയമവ്യവസ്ഥകളും കാറ്റിൽ പറത്തുന്നത് അംഗീകരിക്കാനാവില്ല. ഭൂവുടമകൾ രേഖാമൂലം ഉന്നയിക്കുന്ന ആക്ഷേപങ്ങളിൽ കലക്ടർ നേരിട്ട് ഹിയറിങ് നടത്തണമെന്നും കോവിഡ് ഭീതി മൂലം മാറ്റിവെക്കാൻ അപേക്ഷിക്കുന്നവർക്ക് മറ്റൊരവസരം നൽകണമെന്നുമുള്ള ഹൈേകാടതി വിധികളും പാലിച്ചിട്ടില്ല. ഇരുവശത്തുനിന്നും ഏഴര മീറ്റർ വീതം തുല്യമായി ഏറ്റെടുക്കണമെന്ന വ്യവസ്ഥയും നിക്ഷിപ്ത താൽപര്യങ്ങളുടെ പേരിൽ ലംഘിച്ചു. നിലവിെല 30 മീറ്ററിൽ ഇരുനിലയിലായി എലിവേറ്റഡ് ഹൈേവ നിർമിച്ചാൽ 580 കോടി രൂപ സർക്കാർ ഖജനാവിന് ലാഭമാകുമെന്ന് രേഖാമൂലം ചൂണ്ടിക്കാട്ടിയുള്ള ഹരജികളിലും ദേശീയപാത അതോറിറ്റി, കൺസൾട്ടൻറ് എന്നിവർ നടത്തിയിട്ടുള്ള തട്ടിപ്പും അഴിമതിയും സംബന്ധിച്ച ഹരജികളിലും ഹൈകോടതിയിൽ വിചാരണ പുരോഗമിക്കവെയാണ് തിരക്കിട്ട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ നടപടികളടക്കം സ്വീകരിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.