വായ്​പതട്ടിപ്പ്​: ഫിഷറീസ് മുന്‍ ഉദ്യോഗസ്ഥർക്ക്​ തടവും പിഴയും

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ ബാ​ധ്യ​താ​സ​ര്‍ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍നി​ന്ന്​ ര​ണ്ട്​ ല​ക്ഷം രൂ​പ വാ​യ്​​പ​യെ​ടു​ത്ത്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ഫി​ഷ​റീ​സ്​ വ​കു​പ്പി​ലെ ര​ണ്ട്​ മു​ൻ ജീ​വ​ന​ക്കാ​ർ​ക്ക്​ ത​ട​വും പി​ഴ​യും. തി​രു​വ​ന​ന്ത​പു​രം ക​മ​ലേ​ശ്വ​രം ഫി​ഷ​റീ​സ് ​െഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഒാ​ഫി​സി​ലെ മു​ന്‍ യു.​ഡി ക്ല​ര്‍ക്ക് ജെ​ന്‍സ​ണ്‍ ജെ. ​ആ​ൻ​ഡ്രൂ​സി​നെ​യും പ്യൂ​ണാ​യി​രു​ന്ന ഹേ​മ​ച​ന്ദ്ര​നെ​യു​മാ​ണ്​ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍സ് കോ​ട​തി വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ഒ​മ്പ​ത്​ വ​ര്‍ഷം ത​ട​വി​നും 10,000 രൂ​പ വീ​തം പി​ഴ ഒ​ടു​ക്കു​ന്ന​തി​നും ശി​ക്ഷി​ച്ച​ത്. 2006 ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫി​സി​ല്‍ പ്യൂ​ണ്‍ ആ​യി ജോ​ലി നോ​ക്കി​വ​ന്നി​രു​ന്ന ഹേ​മ​ച​ന്ദ്ര​ൻെറ സ​ഹോ​ദ​ര​നെ​ക്കൊ​ണ്ട് പേ​രൂ​ര്‍ക്ക​ട സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍നി​ന്നും ഭാ​ര്യ​യെ​ക്കൊ​ണ്ട് കി​ളി​മാ​നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍നി​ന്നും ഓ​രോ ല​ക്ഷം രൂ​പ വീ​തം വാ​യ്​​പ എ​ടു​ത്ത ശേ​ഷം ബാ​ങ്ക് ഗാ​ര​ൻ​റി ആ​യി ഹേ​മ​ച​ന്ദ്ര​ന്‍ എ​ല്‍.​ഡി ക്ല​ര്‍ക്ക് ആ​ണെ​ന്ന വ്യാ​ജ​രേ​ഖ ന​ല്‍കി അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്ട​ര്‍ ആ​യി​രു​ന്ന സു​ഭാ​ഷ്‌​ച​ന്ദ്ര​മോ​ഹ​നും യു.​ഡി ക്ലാ​ര്‍ക്ക് ജെ​ന്‍സ​ണ്‍ ജെ. ​ആ​ൻ​ഡ്രൂ​സും ചേ​ര്‍ന്ന് വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.