തൃപ്പൂണിത്തുറ: തിരുവാങ്കുളത്തുനിന്ന് മൂവാറ്റുപുഴക്ക് തിരിയുന്ന ഭാഗത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതുമൂലം യാത്രക്കാര്‍ ദുരിതത്തില്‍. യാത്രക്കാര്‍ റോഡരികില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലാണ് ബസ് കാത്തുനില്‍ക്കുന്നത്. മഴ പെയ്താല്‍ കയറി നില്‍ക്കാനുള്ള സാഹചര്യവും നിലവിലില്ല. ആളുകള്‍ കൂട്ടമായി കടകളുടെ മുന്നില്‍ നില്‍ക്കുന്നതിനാല്‍ കച്ചവടത്തെയും ബാധിക്കുന്നതായി വ്യാപാരികള്‍ പറയുന്നു. തിരുവാങ്കുളം നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണമെന്നുള്ളതാണ്. വീതികുറഞ്ഞ റോഡായതിനാല്‍ ബസുകള്‍ തിരിയുന്നതിനും ബുദ്ധിമുട്ടാണ്. ആളുകളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി റോഡില്‍ ബസ് നിര്‍ത്തുന്നതുമൂലം താഗതക്കുരുക്കും പതിവായി. വീതി കുറഞ്ഞ റോഡായതിനാല്‍ ബസ് പോയതിനു ശേഷമേ പുറകിലുള്ള വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയൂ. എറണാകുളത്തുനിന്ന് മൂവാറ്റുപുഴ, തൊടുപുഴയിലേക്ക് പോകുന്ന പ്രധാന പാതയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.