ഫോർട്ട്കൊച്ചി: ചീനവലകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫോർട്ട്കൊച്ചിയിൽ പ്രതീകാത്മക സമരം നടന്നു. ചീനവലകളുടെ നവീകരണത്തിനായി മൂന്നു വർഷം മുമ്പ് കൊണ്ടുവന്ന് നിലവിൽ ജീർണിച്ചു കൊണ്ടിരിക്കുന്ന തമ്പകം തടികൾക്ക് മീതെ റീത്ത് സമർപ്പിച്ചാണ് പ്രതിഷേധ സമരം നടന്നത്. ലക്ഷങ്ങൾ മുടക്കി ഇറക്കിയ തടികൾ നശിക്കുകയാണ്. ഫോർട്ട്കൊച്ചി ഗാമ സ്ക്വയറിനു സമീപം ഇറക്കിയ തടികൾ ഉപയോഗ യോഗ്യമല്ലെന്നാണ് ഇപ്പോൾ ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്. ചീനവലകളുടെ കൽസാഞ്ചിയെന്ന ഭാഗം പണിയാനാണ് തമ്പകത്തടികൾ കൊണ്ടുവന്നത്. ഇവയുടെ നവീകരണത്തിന് രണ്ട് കോടിയാണ് സർക്കാർ അനുവദിച്ചത്. കിറ്റ്കോക്കായിരുന്നു നിർമാണച്ചുമതല. തമ്പകം കൊണ്ടുവന്നെങ്കിലും ചീനവലയുടെ അർമോസ് അടക്കമുള്ള ഭാഗങ്ങൾക്കായി തേക്കിൻ തടികൾ കൊണ്ടുവരാനായില്ല. ചീനവല തൊഴിലാളികളുമായി ഉദ്യോഗസ്ഥർ വനം വകുപ്പിൻെറ സഹകരണത്തോടെ കാട്ടിൽനിന്ന് നീളം കൂടിയ തേക്കിൻ തടികൾ വെട്ടുന്നതിന് മാർക്ക് ചെയ്തെങ്കിലും പദ്ധതി എവിടെയോ നിലച്ചു. പദ്ധതി പ്രഖ്യാപിച്ച നാൾ മുതൽ ഇതുവരെയായി 10 ചീനവലകൾ കെടുകാര്യസ്ഥത മൂലം തകർന്നുവീണു. ഇനി അവശേഷിക്കുന്നത് ആറെണ്ണം മാത്രമാണ്. നാഷനൽ ഓപൺ ഫോറം ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സമരം കൗൺസിലർ ആൻറണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ഷമീർ വളവത്ത് അധ്യക്ഷത വഹിച്ചു. ജി.പി. ശിവൻ, കെ.ബി. സലാം, പി.ബി. സുജിത്, പി.എം. റസാഖ്, എസ്. കൃഷ്ണകുമാർ, സനാതന പൈ, ജേക്കബ് മുണ്ടംവേലി, നെസ്റ്റർ ജോൺ, എസ്. കമറുദ്ദീൻ, സ്വരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.