ചെറിയ കുറ്റത്തിന്​ ആദ്യമായി കേസിൽപെടുന്നവര്‍ക്ക്‌ മാപ്പുനല്‍കാന്‍ സമൂഹത്തി​െൻറ ​മനോഭാവം തടസ്സമെന്ന്​ ഹൈകോടതി

ചെറിയ കുറ്റത്തിന്​ ആദ്യമായി കേസിൽപെടുന്നവര്‍ക്ക്‌ മാപ്പുനല്‍കാന്‍ സമൂഹത്തി​ൻെറ ​മനോഭാവം തടസ്സമെന്ന്​ ഹൈകോടതി കൊച്ചി: ചെറിയ കുറ്റങ്ങളുടെ പേരിൽ ആദ്യമായി കേസിൽപെടുന്നവര്‍ക്ക്‌ മാപ്പ്​ നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും സമൂഹത്തി​ൻെറ ​മനോഭാവം പലപ്പോഴും ഇതിനു​ തടസ്സമാണെന്ന്​ ഹൈകോടതി. ഒരിക്കൽ മാത്രം കേസിൽപെടുന്നയാളെപ്പോലും സ്ഥിരം കുറ്റവാളിയെപ്പോലെയാണ്‌ സമൂഹം പലപ്പോഴും കണക്കാക്കുന്നത്​. നിയമത്തിലെ ഇത്തരം വ്യവസ്ഥകൾ ഫലവത്താകാന്‍ സമൂഹത്തി​ൻെറ സഹായം അനിവാര്യമാണെന്ന്​ ജസ്​റ്റിസ്​ പി.വി. കുഞ്ഞികൃഷ്​ണൻ വ്യക്തമാക്കി. മലപ്പുറം വെസ്​റ്റ്​ കോഡൂർ സ്വദേശി അബ്​ദുൽ റഉൗഫിന്‌ വിചാരണ കോടതി 2005ല്‍ വിധിച്ച ശിക്ഷ സംശയത്തി​ൻെറ ആനുകൂല്യം നല്‍കി റദ്ദാക്കിയാണ്‌ കോടതിയുടെ നിരീക്ഷണം. അയ്യപ്പപണിക്കരുടെ 'മോഷണം' എന്ന കവിതയിലെ 'വെറുമൊരു മോഷ്​ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ' എന്നതുള്‍പ്പെടെയുള്ള വരികള്‍ ചേർത്താണ്​ കോടതിയുടെ ഉത്തരവ്. മഞ്ചേരി ഒന്നാം അതിവേഗ കോടതി മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെതിരെ റഉൗഫ്​ നൽകിയ അപ്പീലാണ്​ ഹൈകോടതി പരിഗണിച്ചത്​. മോ​ട്ടോർ മോഷണംപോയ സംഭവത്തിൽ ത​നിക്കെതിരെ നടക്കുന്ന കുപ്രചാരണം ബോധ്യപ്പെടുത്താൻ ഉടമയുടെ വീട്ടിലെത്തി പുറത്തിറങ്ങിയ ഇയാൾ രണ്ടുപേരെ കുത്തിയെന്നാണ്​ കേസ്​. എന്നാല്‍, കേസിൽ തനിക്കെതിരെ സാക്ഷി പറഞ്ഞവര്‍ മുളകുപൊടിയെറിഞ്ഞ്‌ ഇരുമ്പുവടികൊണ്ട്‌ ത​ൻെറ തലക്ക്​ അടിക്കുകയായിരുന്നെന്നാണ്‌ റഉൗഫി​ൻെറ വാദം. ചികിത്സ തേടിയതി​ൻെറ വിവരവും ഹാജരാക്കി. റഉൗഫിന്‌ പറ്റിയ പരിക്കി​ൻെറ വിവരം പ്രോസിക്യൂഷന്‍ മറച്ചുവെച്ചതായി കോടതി വിലയിരുത്തി. മോഷ്​ടാവായി മുദ്ര കുത്തിയശേഷം യുവാവിനെ പ്രകോപിപ്പിച്ച്‌ കുത്തു കേസിൽപെടുത്തുകയായിരുന്നുവെന്ന സംശയവും ഉന്നയിച്ചു. തുടർന്നാണ്​ സംശയത്തി​ൻെറ ആനുകൂല്യം നല്‍കി വിട്ടയച്ചത്​. ഒരാൾക്കെതിരെ ആദ്യമായി കുറ്റം ചുമത്തപ്പെടുമ്പോള്‍ ജയിലിലേക്ക്‌ അയക്കുന്നത്‌ ഒഴിവാക്കി നവീകരിക്കാന്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ 360(3) വകുപ്പിലും പ്രബേഷന്‍ ഓഫ്‌ ഒഫന്‍ഡേഴ്‌സ്‌ നിയമത്തിലെ മൂന്നാം വകുപ്പിലും വ്യവസ്ഥയുള്ളത്​ കോടതി ഓർമിപ്പിച്ചു. പ്രതിക്ക്‌ അഭിഭാഷകനില്ലെന്ന്‌ കണ്ട്‌ കോടതിതന്നെ അമിക്കസ്‌ ക്യൂറിയായി അഭിഭാഷകനെ ചുമതലപ്പെടുത്തി വസ്‌തുതാന്വേഷണം നടത്തി വാദം കേട്ട കേസാണിത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.