കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ വീട്ടിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പഞ്ചായത്തിലെ 10ാം വാർഡിൽ താമസിക്കുന്ന കപ്പലാംമൂട്ടിൽ കൃഷ്ണപ്രസാദ് എന്ന ഗോപിയാണ് കാലിലെ വ്രണങ്ങളിൽനിന്നും പുഴുവരിച്ച് വീടിൻെറ വരാന്തയിൽ കിടന്ന് ഉരുളുന്ന നിലയിൽ കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന ഇയാൾ കാൽമുട്ടിന് താഴെ വ്രണങ്ങൾ പൊട്ടിയൊലിച്ച് ഇപ്പോൾ പുഴുവരിക്കുന്ന നിലയിലായിരുന്നു. പഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവർത്തകരും പൊലീസും വീട്ടിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വിവാഹിതനല്ലാത്ത ഇയാൾക്ക് സഹോദരന്മാരുണ്ടെങ്കിലും സംരക്ഷണം ഏറ്റെടുക്കാൻ ഇവർ തയാറാകാത്തതാണ് സ്ഥിതി വഷളാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.